ആലപ്പുഴ : ചേർത്തലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യൻറേത് തന്നെയാണെന്ന് സ്ഥിരീകരണം. അസ്ഥികൾ കണ്ടെടുത്തത് കത്തിയ നിലയിൽ ആയിരുന്നു. (Skeletal remains found from Alappuzha )
കാണാതായ ജെനമ്മയാണ് മരിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇതിനായി ഡി എൻ എ പരിശോധന നടത്തും. ജെനമ്മയുടെ കുടുംബം ഇന്ന് സാമ്പിളുകൾ നൽകും.
ഇന്നലെ മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത് ബിന്ദു പത്മനാഭൻ കേസിലെ മുഖ്യ പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ നിന്നാണ്.