മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്‌സ്ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരി മരിച്ചു.വളാഞ്ചേരി സ്വദേശി ഫൈസല്‍- ബില്‍കിസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് തിരൂര്‍ ബിപി അങ്ങാടിക്ക് സമീപം അപകടമുണ്ടായത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് ഓട്ടോ ഓടിച്ചിരുന്നത്. വാഹനം വേഗത്തില്‍ വെട്ടിക്കവേ ഓട്ടോയുടെ ഡോര്‍ തനിയെ തുറന്നുപോകുകയും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. കുട്ടിയുടെ അമ്മയും ഓട്ടോയിലുണ്ടായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയില്‍ ആളെക്കയറ്റിയതിന് വാഹനം ഓടിച്ചയാള്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു.