പാലക്കാട് : അമ്മയുടെ കണ്മുന്നിൽ വച്ച് സ്‌കൂൾ ബസിടിച്ച് ആറ് വയസുകാരൻ മരിച്ചു. ജീവൻ നഷ്ടമായത് കൃഷ്ണകുമാറിൻ്റെ മകൻ ആരവിനാണ്. (Six year old dies in an accident)
കുട്ടി വാടാനംകുറിശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മയുടെ കൈവിട്ട് ഓടിയ ആരവിനെ മറ്റൊരു സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.