മലപ്പുറം : മഞ്ചേരി നറുകര മേമാട് സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. നറുകര സ്വദേശി മുഹമ്മദ് ഇസിയാൻ ആണ് മരണപ്പെട്ടത്.
വൈകിട്ട് അഞ്ചോടെ മേമാട് 3-ജി വില്ലയ്ക്ക് സമീപമായിരുന്നു അപകടം. സൈക്കിൾ ഓടിച്ച് പോവുകയായിരുന്ന ഇസിയാനെ സമീപവാസിയായ ആൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.