അമ്പൂരിയി​ൽ കൂ​ൺ ക​ഴി​ച്ച് ആ​റ് പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം, മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​രം |mushroom poison

ആറുപേരെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
food poison
Published on

തി​രു​വ​ന​ന്ത​പു​രം: അമ്പൂരിയി​ൽ കൂ​ൺ ക​ഴി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഇ​വ​രെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

അമ്പൂരി സെറ്റിൽമെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരാണ് ചികിത്സയിലുള്ളത്.

ഇതിൽ മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. വീടിന് സമീപത്തെ പറമ്പിൽനിന്ന് ലഭിച്ച കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com