

റിപ്പോർട്ട് : അൻവർ ഷരീഫ്
കോട്ടക്കൽ : പുത്തനത്താണി ഇക്ബാൽ നഗറിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് റീഷ (23), ഭർത്താവ് ആണ് മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു.