വ​യ​നാ​ട്ടി​ൽ ആ​റം​ഗ ക​വ​ർ​ച്ചാ സം​ഘ​ത്തെ പിടികുടി |Arrest

പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറി.
arrest
Published on

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ആ​റം​ഗ ക്വ​ട്ടേ​ഷ​ൻ ക​വ​ർ​ച്ചാ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറി.

കുമ്മാട്ടര്‍മേട് ചിറക്കടവ് സ്വദേശി നന്ദകുമാര്‍ (32), കാണിക്കുളം സ്വജേശി അജിത് കുമാര്‍ (27), പാലാനംകുറിശ്ശി സ്വദേശി സുരേഷ് (47), കാരെക്കാട്ട് പറമ്പ് സ്വദേശി വിഷ്ണു (29), മലമ്പുഴ സ്വദേശി ജിനു(31) വാവുള്ള്യപുരം സ്വദേശി കലാധരന്‍ (33) എന്നിവരെയാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കാ​റി​ൽ രക്ഷപ്പെടാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടെയാണ് വയനാട് കൈനാട്ടിയില്‍വെച്ച് പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.പി​ടി​യി​ലാ​യ​വ​രെ​ല്ലാം ക​വ​ർ​ച്ച, വ​ധ​ശ്ര​മം, ല​ഹ​രി​ക്ക​ട​ത്ത് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com