

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. എം.എൽ.എയായ ഒരാളെ എന്ത് ന്യായം പറഞ്ഞ് വേദിയിൽ നിന്ന് ഇറക്കിവിടുമെന്നും, അങ്ങനൊരാൾ വേദിയിൽ വന്നാൽ ഇറക്കിവിടുന്നത് തങ്ങളുടെ ജനാധിപത്യ മര്യാദയല്ലെന്നും മന്ത്രി പറഞ്ഞു.
'ഇത് ജനാധിപത്യ മര്യാദയുടെ ഒരു പ്രശ്‌നമാണ്. രാഹുല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ്. അയാള്‍ അയോഗ്യനല്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അത് ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രം കാണിക്കാന്‍ പറ്റുന്ന മര്യാദയാണ്,' വി. ശിവൻകുട്ടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വേദിയിൽ ഉണ്ടായിരുന്നതിൽ വിയോജിപ്പ് ഉണ്ടായിരുന്നവെങ്കിലും, വികസന പ്രവർത്തനം നടക്കുന്നിടത്ത് അലങ്കോലമുണ്ടാക്കേണ്ടെന്ന് കരുതി. അതേസമയം, പാലക്കാട് നടന്ന ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാർ വേദിയിൽ നിന്നും ഇറങ്ങി പോയിരുന്നു. സ്ത്രീവിരുദ്ധനായ എം.എൽ.എക്കൊപ്പം വേദി പങ്കിടാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് അവർ പ്രതിഷേധം അറിയിച്ചത്.
Summary: Kerala Education Minister V. Sivankutty clarified his presence on stage with MLA Rahul Mankootathil, who is facing sexual assault allegations, at the State School Science Fair inauguration.