
തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ സംഘർഷം സംബന്ധിച്ച് വി സി ഇൻചാർജ് സിസ തോമസ് എസ് എഫ് ഐയ്‌ക്കെതിരെ ഡി ജി പിക്ക് പരാതി നൽകി. (Sisa Thomas files complaint against SFI)
ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ കേട് വരുത്തി എന്നിങ്ങെയാണ് പരാതിയിലെ പരാമർശങ്ങൾ. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഗവർണർ സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടത്തുന്നുവെന്നാരോപിച്ചാണ് എസ് എഫ് ഐ കേരള സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.