തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്‌ക്കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ് ഐ ആർ ഉടൻ നടപ്പിലാക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. (SIR to be implemented in Kerala)
ഇന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് ഇക്കാര്യത്തിൽ ചർച്ച നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വോട്ടർ പട്ടിക പരിഷ്‌ക്കരണം സംബന്ധിച്ച് നടപടികൾ ചർച്ച ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടികളുമായി യോഗം ചേർന്നിരുന്നു.
എൽ ഡി എഫും യു ഡി എഫും ഇതിനെ എതിർത്തു. എന്നാൽ, ബി ജെ പി ഇതിനെ പിന്തുണച്ചു.