
തിരുവനന്തപുരം : ബീഹാറിന് പിന്നാലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌ക്കരണം കേരളത്തിലും നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. (SIR to be implemented in Kerala)
ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ചാലുടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. നേരത്തെ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളും എസ് ഐ ആറിന് വിധേയമാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിച്ചിരുന്നു.
ഇത് നടപ്പിലാക്കുന്നതിന് മുൻപായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് വിവരം.