SIR : വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, കരട് പട്ടികയിൽ നിന്ന് പുറത്തായത് 9868 പേർ | SIR

അന്തിമ പട്ടിക ഫെബ്രുവരി 21-ന്
SIR, The deadline to add your name to the voter list ends today
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ നടപടികളുടെ ഭാഗമായി ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനൊപ്പം പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും അനർഹരെ ഒഴിവാക്കാനുമുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.(SIR, The deadline to add your name to the voter list ends today

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അതത് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) അപേക്ഷകൾ കൈമാറാം. സാധാരണ വോട്ടർമാർക്ക് ഫോം 6, പ്രവാസി വോട്ടർമാർക്ക് ഫോം 6A എന്നിങ്ങനെയാണ്.

ഇന്ന് അപേക്ഷിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ്‌.ഐ.ആർ അന്തിമ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ഇന്നത്തെ സമയപരിധി കഴിഞ്ഞും പേര് ചേർക്കാൻ അവസരമുണ്ടാകുമെങ്കിലും, അവരെ സപ്ലിമെന്ററി പട്ടികയിലായിരിക്കും ഉൾപ്പെടുത്തുക.

ഇതുവരെ 11 ലക്ഷത്തിലധികം പേർ പേര് ചേർക്കാൻ അപേക്ഷ നൽകി. ഹിയറിംഗും രേഖകളുടെ പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. മരിച്ചവരും താമസം മാറിയവരുമടക്കം 9,868 പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കും. ഇതിൽ 1,441 പേർ മരിച്ചവരും 997 പേർ പൗരത്വം ഉപേക്ഷിച്ചവരുമാണ്. 7,430 പേർ മറ്റ് സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com