തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. രാജ്യത്ത് ജനങ്ങൾക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ.
ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് കമീഷൻ ഇപ്പോൾ സ്വീകരിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയതാൽപര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവർത്തനമാണ് ഇത്കൊണ്ട് നടപ്പിലാകുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.