

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ 'തീവ്ര പരിഷ്‌കരണം' നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.(SIR should be stopped, State government in High Court)
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് നിലവിൽ അടിയന്തര പ്രാധാന്യമില്ല എന്നാണ് സർക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഈ പ്രക്രിയ നിലവിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ജസ്റ്റിസ് വി.ജി. അരുൺ പരിഗണിക്കും.
എസ്.ഐ.ആർ. സാധുതയെ ചോദ്യം ചെയ്യുന്നില്ലെന്നും, പരിഷ്‌കരണ നടപടി നീട്ടി വയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.