തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം സുതാര്യമാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ഇതിനെ പ്രതിപക്ഷം പിന്തുണയ്ക്കും. (SIR in Kerala Assembly Session)
സി പി എമ്മും കോൺഗ്രസും ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ ആശങ്കകൾ പങ്കുവച്ചിരുന്നു. പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം ഈ സാഹചര്യത്തിലാണ്.