SIR : കരട് വോട്ടർ പട്ടികയിലെ പരാതികളും രേഖകളും സമർപ്പിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടി | SIR

സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
SIR, Deadline for submitting complaints and documents on draft voter list extended to January 30
Updated on

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം ഇലക്ഷൻ കമ്മീഷൻ നീട്ടി. പുതുക്കിയ ഉത്തരവ് പ്രകാരം ഈ മാസം 30 വരെ പരാതികളും രേഖകളും സമർപ്പിക്കാം. ഈ മാസം 22-ന് സമയം അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടപടി.(SIR, Deadline for submitting complaints and documents on draft voter list extended to January 30)

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിയെത്തുടർന്നാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി സമയം നീട്ടി നൽകിയത്. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണം. അർഹരായവർ പുറത്തായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. ഒരാൾക്ക് പോലും വോട്ടവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സമയപരിധി നീട്ടിയതോടെ ഫെബ്രുവരി 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വൈകാനാണ് സാധ്യത.

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മതിയായ രേഖകളില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അവ ലഭ്യമാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതിനായി ഫീസ് ഈടാക്കില്ല.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനങ്ങളെ സഹായിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തിൽ സഹായ കേന്ദ്രങ്ങളും ഹിയറിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കും. എല്ലാ കേന്ദ്രങ്ങളിലും ഓൺലൈനായി ഫോമുകൾ സമർപ്പിക്കാൻ സൗകര്യമുണ്ടാകും. അക്ഷയ സെന്ററുകളിലെ ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകി. ബൂത്ത് ലെവൽ ഓഫീസർമാരില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനകം നിയമനം പൂർത്തിയാക്കും. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെയും വോളന്റിയർമാരെയും ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com