

കൊല്ലം: കോട്ടുക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടയിലെ ആർ.എസ്എസ് ഗണഗീതാലാപന വിവാദത്തിൽ കർശന നടപടി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ടു. ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉത്സവത്തിനിടയിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗണഗീതം പാടിയത് ബോധപൂർവമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട്.