സിൽവർ ലൈൻ പദ്ധതി; നിർണായക കൂടിക്കാഴ്ചക്കൊരുങ്ങി ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരും

സിൽവർ ലൈൻ പദ്ധതി; നിർണായക കൂടിക്കാഴ്ചക്കൊരുങ്ങി ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരും
Published on

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച. ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു, ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചയും ഉടൻ ഉണ്ടാകും. സ്റ്റാൻഡേഡ് ഗേജ് മാറ്റി ബ്രോഡ്‌ഗേജ് ആക്കണമെന്നാണ് റെയിൽവേ ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയുമായി ചേർന്നു പോകുന്ന ലൈൻ വേണമെന്നും റെയിൽവേ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ പാത വന്ദേ ഭാരതിന് സർവീസ് നടത്താൻ പാകത്തിനുള്ളതാകണമെന്നും ആവശ്യമുണ്ട്.

ഒരു മാസം മുമ്പാണ് കെ-റെയിലുമായി മുന്നോട്ട് പോകാൻ റെയിൽവേ മന്ത്രി സന്നദ്ധത അറിയിച്ചത്. കേരളം പാരിസ്ഥിതകവും , സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കിൽ കെ-റെയിലുമായി മുന്നോട്ടു പോകാൻ റെയിൽവേ സന്നദ്ധമാണെന്നാണ് റെയിൽവേ മന്ത്രി തൃശൂരിൽ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com