
കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ നഷ്ടപരിഹാരമായി 7 ലക്ഷം രൂപ കെട്ടിവച്ചുവെന്ന് സംസ്ഥാന സർക്കാർ.(Sidharthan death case)
ഈ പണം ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവനുസരിച്ചാണ് ഇത്. സർക്കാർ തന്നെയാണ് ഡിവിഷൻ ബെഞ്ചിനോട് ജൂലൈ നാലിന് പണം ഏൽപ്പിച്ചതായി അറിയിച്ചത്.
ഇന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.