
ബലാത്സംഗക്കേസിൽ നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നടൻ സിദ്ദിഖ്. സർക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം കിട്ടി. കോടതിയുടെ നിരീക്ഷണങ്ങൾ മുൻനിർത്തി തുടർ നടപടികൾ എടുക്കും. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം ലഭിച്ചു.
ബലാത്സംഗക്കേസിൽപ്പെട്ട് ഒരാഴ്ചയിലധികം ഒളിവിൽ കഴിഞ്ഞ നടൻ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി. സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടൻ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.