സിദ്ധി ഹോംസിന്റെ 15-ാമത് ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

Siddhi Homes
Published on

കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച സിദ്ധി പ്രണവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായ റിട്രീറ്റ് ക്ലബ് ഹൗസിന്റെ ഉദ്ഘാടനം കെ ബാബു എംഎല്‍എ നിര്‍വഹിച്ചു. 49 യൂണിറ്റുകളുള്‍പ്പെട്ട 2, 3 ബിഎച്ച്‌കെ പദ്ധതിയാണ് സിദ്ധി പ്രണവം. തൃപ്പൂണിത്തറ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ രജനി ചന്ദ്രന്‍, സിദ്ധി ഹോംസ് പാര്‍ട്ണര്‍ ജ്യോതിലക്ഷ്മി സി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇതുവരെ 15 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്കു കൈമാറിയെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ഷൈലന്‍ എം ആര്‍ പറഞ്ഞു. തൃപ്പൂണിത്തറ ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 8 ലക്ഷ്വറി വില്ലകള്‍, ലേക്ഷോര്‍ ഹോസ്പിറ്റലിനു സമീപം 17 വില്ലകള്‍, കളിക്കോട്ട പാലസിനു സമീപം 23 യൂണിറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് പദ്ധതി എന്നിവയാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികള്‍.

Related Stories

No stories found.
Times Kerala
timeskerala.com