
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണത്തിലെ കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. പ്രതികളായ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ക്ലാസുകൾ തുടങ്ങിയിരുന്നു. ഇതിൽ ചില വിദ്യാർഥികൾക്ക് അടുത്ത മാസം ക്ലാസ് ആരംഭിക്കാനിരിക്കെയാണ് റിവ്യൂ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ 17 വിദ്യാർഥികളെ ഡി ബാർ ചെയ്ത നടപടി കോടതി റദ്ദാക്കിയിരുന്നു.