ഇ.എം.ഐ കളുടെ ഭാരം കുറക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്; 'എസ്ഐബി പവർ കൺസോൾ’ അവതരിപ്പിച്ചു | South Indian Bank

ഉദ്യോഗസ്ഥരെയും പ്രൊഫഷനലുകളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള 'എസ്ഐബി പവർ കൺസോൾ' 30 മുതൽ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കൾക്കായി ലഭ്യമാണ്
south indian bank

കൊച്ചി: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളെ സംയോജിപ്പിച്ച് ഒരു ലോൺ ഒറ്റ ഇഎംഐ ആയി കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടയ്ക്കാൻ സാധിക്കും. ഹോം ലോൺ, കാർ ലോൺ, പേഴ്സണൽ ലോൺ, എജ്യൂക്കേഷൻ ലോൺ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ തുടങ്ങിയ ടേം ലോണുകൾ സംയോജിപ്പിക്കുക വഴി വായ്പ തിരിച്ചടവ് ലഘൂകരിക്കാനും ഒന്നിലധികം ഇഎംഐ കളുടെ ഭാരം കുറയ്ക്കാനും സാധിക്കുന്നു. ഫലത്തിൽ ഉപഭോക്താക്കളെ കൃത്യവും എളുപ്പവുമായി തിരിച്ചടവ് ശൈലിയിലേക്ക് നയിക്കുന്നു. (South Indian Bank)

ഉദ്യോഗസ്ഥരെയും പ്രൊഫഷനലുകളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള 'എസ്ഐബി പവർ കൺസോൾ' 30 മുതൽ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കൾക്കായി ലഭ്യമാണ്.

വ്യക്തിഗത ആവശ്യാനുസരണം 10 ലക്ഷം മുതൽ 3 കോടി വരെയുള്ള പ്രോപ്പർട്ടി ലോണുകളാണ് 'എസ്ഐബി പവർ കൺസോൾ' നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട് അല്ലെങ്കിൽ കൊമേർഷ്യൽ ബിൽഡിങ്ങിന്റെ വിലയുടെ 75% വരെ വായ്പ 15 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ലഭ്യമാണ്. നിലവിലെ ഹോം ലോണുകൾ 'എസ്ഐബി പവർ കൺസോൾ' സ്കീമിലേക്ക് മാറ്റുമ്പോൾ 30 വർഷം വരെയും കാലാവധി ലഭ്യമാണ്.

ഉപഭോക്താവിന്റെ റീ പെയ്മെന്റ് ട്രാക്ക് റെക്കോർഡ് (RTR) അടിസ്ഥാനമാക്കിയാണ് 'എസ്ഐബി പവർ കൺസോൾ' ലോണുകൾ അനുവദിക്കപ്പെടുന്നത്. ഇതിനാൽ ചുരുക്കം രേഖകൾ മാത്രം സ്വീകരിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ ലഭ്യമാക്കുന്നു.

പ്രോസസിങ് ഫീസ് പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് ഈ നൂതന സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകാനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് പുതിയ ബാങ്കിംഗ് സേവനത്തിലൂടെ പ്രതിഫലിക്കുന്നത്. സാമ്പത്തികഭാരം ലഘൂകരിക്കാനും കുറഞ്ഞ പലിശ നിരക്കുകളിൽ ദീർഘകാല തിരിച്ചടവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ് 'എസ്ഐബി പവർ കൺസോൾ' വായ്പകൾ.

Related Stories

No stories found.
Times Kerala
timeskerala.com