സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി; സഹപ്രവർത്തകർ റെയിൽവെ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു

സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി; സഹപ്രവർത്തകർ റെയിൽവെ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു
Published on

കോഴഞ്ചേരി: പൊലീസ് ഇന്‍സ്‌പെക്ടറുടെ മാനസിക പീഡനത്തേ തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്.ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.

ആറന്മുള പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്​ച ഉച്ചക്കാണ് സംഭവം നടന്നത്. എസ്.എച്ച്.ഒ പ്രവീൺ, എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍ അധിക്ഷേപിച്ച് സംസാരിച്ചതായാണ് പരാതി ഉയർന്നത്​. മാനസികമായി ബുദ്ധിമുട്ടിലായ എസ്‌.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോവുകയും പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയുമായിരുന്നു. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും ജില്ലാ പൊലീസ്​ ആസ്ഥാനത്തേക്ക്​ വിളിച്ചു വരുത്തി. അലോഷ്യസിന് സ്‌റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്.പി അറിയിച്ചതായി പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com