Mullaperiyar : കനത്ത മഴ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്, മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, അടിയന്തര മുന്നറിയിപ്പ്

13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് വിവരം. കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Mullaperiyar : കനത്ത മഴ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്, മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, അടിയന്തര മുന്നറിയിപ്പ്
Published on

ഇടുക്കി : കേരളത്തിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കിയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. മലവെള്ളപ്പാച്ചിമുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് വീണ്ടും ഉയർന്നു. 139.30 അടിയായി. (Shutters of Mullaperiyar dam to be opened)

ഇത് 140 അടിയിലേക്ക് എത്താനുള്ള സാധ്യത ഉള്ളതിനാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പടെ കനത്ത മഴ പെയ്തത് ആശന്ക ഉയർത്തുന്നുണ്ട്.

നിലവിൽ സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്. ഇന്ന് രാവിലെ 9 മണിയോടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും ഉയർത്തുമെന്ന് മുന്നറിയിപ്പ് തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി.

13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് വിവരം. കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com