ഷുക്കൂർ വധം: ​ഗൂഢാലോചനക്കേസ് കാട്ടി പേടിപ്പിക്കേണ്ട -പി. ജയരാജൻ

ഷുക്കൂർ വധം: ​ഗൂഢാലോചനക്കേസ് കാട്ടി പേടിപ്പിക്കേണ്ട -പി. ജയരാജൻ
Updated on

കണ്ണൂർ: ഗൂഢാലോചനക്കേസുകൾ കാണിച്ച് സി.പി.എമ്മിനെ പേടിപ്പിക്കാമെന്ന ധാരണ ഭരണകൂട സംവിധാനങ്ങൾക്ക് വേണ്ടെന്ന് സംസ്ഥാ​ന ​സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ. അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ര​ക്ത​സാ​ക്ഷി​ത്വ ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കണ്ണൂരിൽ ന​ട​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കുക​യാ​യി​രു​ന്നു പി. ജയരാജൻ.

ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം ശത്രുവർഗം പാർട്ടിയെ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമം നടത്തുകയാണ്. നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് പാർട്ടിയെ തകർക്കാൻ ശ്രമം നടത്തുന്നു. കള്ളക്കേസുകളും അപവാദ പ്രചാരണങ്ങളും അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം ഇവിടത്തെ പാർട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിച്ചാണ് മുന്നോട്ടുപോയതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com