കണ്ണൂർ : ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ 6 പേരെ കണ്ണൂരിലെ ലോഡ്ജിൽ നിന്നും എം ഡി എം എയുമായി പിടികൂടി. 27 ഗ്രാം എം ഡി എം എയാണ് കെ സഞ്ജയ് അടക്കമുള്ളവരുടെ കൈവശം ഉണ്ടായിരുന്നത്. (Shuhaib murder case suspect among 6 arrested with MDMA in Kannur)
പൊലീസാണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് മാഫിയയെക്കുറിച്ച് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.