

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. രാജി വെക്കുന്ന കാര്യത്തിൽ രാഹുലും അദ്ദേഹത്തെ എംഎൽഎയായി നിശ്ചയിച്ച പാർട്ടിയും മിനിമം മാന്യത കാണിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.(Show some respect, Minister K Rajan on Rahul Mamkootathil issue)
സ്ത്രീ സുരക്ഷയെക്കുറിച്ച് എപ്പോഴും വാദിക്കുന്ന പൊതുപ്രവർത്തകർ ഇത്തരം അപമാനകരമായ സാഹചര്യങ്ങളിൽ ചെന്നു വീഴരുത്, ഒരു പൊതുപ്രവർത്തകൻ പാലിക്കേണ്ട പ്രാഥമികമായ മര്യാദകളെല്ലാം രാഹുൽ ലംഘിച്ചു. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു.