'മുനമ്പം ജനതയുടെ ഭൂനികുതി സ്വീകരിക്കണം': നിർണായക ഉത്തരവുമായി ഹൈക്കോടതി; പ്രതീക്ഷ നൽകുന്നുവെന്ന് സമരസമിതി | Munambam

ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും
Should accept the land tax of the people of Munambam, High Court issues crucial order

കൊച്ചി: മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട വഖഫ് തർക്കത്തിൽ പ്രദേശവാസികൾക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി വ്യവസ്ഥകളോടെ താത്കാലികമായി സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകി.(Should accept the land tax of the people of Munambam, High Court issues crucial order)

ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഈ ഇടക്കാല നിർദ്ദേശം നൽകിയത്. കരം സ്വീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാമെന്ന ഉത്തരവ്, ഒന്നരവർഷമായി സമരമിരിക്കുന്ന മുനമ്പത്തുകാർക്ക് വലിയ ആശ്വാസമാണ്. 'ഭരണഘടനാ ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നു' എന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു.

2019-ലാണ് മുനമ്പത്തെ 615 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് രജിസ്ട്രറിയിലേക്ക് എഴുതി എടുക്കാൻ തീരുമാനിക്കുന്നത്. ഇത് അറിയിച്ച് 2022-ൽ നോട്ടീസ് നൽകി. അതുവരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. 2022-ൽ ഇതിനെതിരെ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് തേടി. ഇതോടെ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചു, ലൈഫ് ഭവന പദ്ധതി ലഭിച്ച കുടുംബങ്ങൾക്ക് പോലും ബാങ്കിൽ വായ്പ എടുക്കാൻ സാധിക്കാതെ വന്നു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തിടെ പരാമർശം നടത്തിയിരുന്നു. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഈ അപ്പീൽ നിലനിൽക്കുന്നതിനാലാണ് സുപ്രീം കോടതിയിൽ അന്തിമ വിധി വരുന്നത് വരെ താത്കാലികമായി നികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് വഖഫ് സംരക്ഷണ വേദിയുടെ വാദം.

Related Stories

No stories found.
Times Kerala
timeskerala.com