തിരുവനന്തപുരം : മണ്ണന്തലയിൽ കടയിൽ ഗുണ്ടാസംഘത്തിൻ്റെ ആക്രമണം. കടയുടമയെ വെട്ടിയ ഇവർ, കുലയും കടയും വാഹനങ്ങളും അടിച്ചു തകർത്തു. തിങ്കളാഴ്ച രാത്രി 11.30 ന് ശേഷമാണ് ആക്രമണം ഉണ്ടായത്. (Shop owner attacked by gang in Trivandrum)
ഇതിന് പിന്നിൽ 2 ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് എന്നാണ് പോലീസ് പറയുന്നത്. പൊന്നയ്യൻ്റെ കടയിലെത്തി പഴം പഴുത്തില്ല എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. വാളും കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.