

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവപ്പുണ്ടായ സംഭവത്തിൽ ഏഴു പേരേ പിടികൂടി. കഴിഞ്ഞ ദിവസമാണ് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പിൽ ഒരാൾക്ക് വെടിയേറ്റിരുന്നു. സംഭവത്തിലെ മുഖ്യപ്രതികളായ നാലു പേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
ചെമ്പ്രശേരി സ്വദേശി ലുക് മാനാണ് വെടിയേറ്റത്. കഴുത്തിന് വെടിയേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.