കോട്ടയം : കേരളത്തിലെ ഒരേയൊരു മതേതര പാർട്ടി ബി ജെ പി ആണെന്ന് പറഞ്ഞ് ഷോൺ ജോർജ്. മറ്റുള്ളവ പൊളിറ്റിക്കൽ ഇസ്ലാമുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും ക്രിസ്മസിന് കേക്കുമായി ബി ജെ പി ക്രൈസ്തവ പുരോഹിതരെ കാണാൻ പോകുമെന്നും, ഓണത്തിന് ചിപ്സ് കൊണ്ടുപോകുമെന്നും, റംസാനും ആഘോഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.(Shone George praises BJP)
മറ്റു പാർട്ടികൾ രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, കള്ളവോട്ട് ആരോപണം നിഷേധിച്ചു. മാർ ജോസഫ് പാംപ്ലാനിക്ക് നേരെ ഡി വൈ എഫ് ഐ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഷോൺ ജോർജ് പറഞ്ഞു.