ജലനിരപ്പുയർന്നു: ഷോളയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്

ജലനിരപ്പുയർന്നു: ഷോളയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്
Published on

ചാലക്കുടി: ജല നിരപ്പുയർന്നതിനാൽ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. ജലനിരപ്പ് 2662.90 അടിയായിരുന്നു. ഈ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറക്കുകയും, ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിത്തുടങ്ങുകയും ചെയ്തത്.

വെള്ളമൊഴുക്കുന്നത് ഡാമിൻ്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ്. ഏകദേശം 3 മണിക്കൂർ കൊണ്ടാണ് ഈ ജലം പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരുന്നത്. നിലവിൽ വെള്ളം സംഭരിക്കാൻ പെരിങ്ങൽക്കുത്ത് റിസർവോയറിൽ ശേഷിയുണ്ട്.

എന്നാൽ, വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഇവിടെ ജലനിരപ്പ് ഉയരുന്നുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടറും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ അർജുൻ പാണ്ഡ്യൻ ആണ് ഇക്കാര്യം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com