2025 ജൂൺ 19 ശിവസേന സ്ഥാപകദിനത്തിൽ സംസ്ഥന കാര്യാലയമായ ഗാന്ധാരി അമ്മൻ കോവിൽ റോഡ് സ്റ്റാച്യുവിലുള്ള ബാലാ സാഖേബ് ഭവനിൽ രാവിലെ 9 മണിയ്ക്ക് ശിവസേന സ്ഥാപകാചാര്യൻ പൂജനീയ ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാ സാഖേബ് ബാൽ താക്കരെജിയുടെ ഛായാ ചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിച്ചു പുഷ്‌പ്പാർച്ചന നടത്തി . ശിവസേനയുടെയും , തൊഴിലാളി യൂണിയന്റെയും മുതിർന്ന പ്രവർത്തകനും നേതാവുമായ ശാസ്തമംഗലം സുരേന്ദ്രൻ അവർകൾ ഭദ്രദീപം തെളിയിച്ചു പ്രസ്തുത പരിപാടിയ്ക്ക് തുടക്കം കുറിച്ചു . യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ : വഴയില ബിജു , തൊഴിലാളി യൂണിയനായ
R K S രാഷ്ട്രീയ കർമ്മചാരി സേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പേരൂർക്കട ഷിബു , അഭിഭാഷക സംഘടനാ സംസ്ഥാന നേതാവ് അഡ്വ : നന്ദുപ്രകാശ് , യുവസേന തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് , ശാസ്തമംഗലം സാബു , ചാല രാജേഷ് , പേരൂർക്കട ഉദയൻ എന്നിവർ സ്ഥാപകദിനാശംസകൾ നേർന്നു . ജില്ലാ, മണ്ഡലം , യൂണിറ്റ് തല നേതാക്കളും പ്രവർത്തകരും പങ്കെടുത്തു . തുടർന്ന് വിവിധയിടങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകളും നടന്നു