
കേരളമാകെ പ്രാർത്ഥനകളോടെ ഒരാളുടെ തിരിച്ചുവരവിനായി കാത്തിരുന്ന നാളുകളെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ആണ് ഹൃദയത്തിൽ ഇപ്പോഴും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന ആ വ്യക്തി. (Shiroor Landslide and search for Arjun)
മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ ആഴങ്ങളിൽ പെട്ടുപോയ അർജുനായി നടത്തിയത് അതിസാഹസികമായ, ഏറെ നാൾ നീണ്ട തിരച്ചിൽ ആയിരുന്നു. ശരിക്കും പറഞ്ഞാൽ, 72 ദിവസത്തെ ദൗത്യം !
ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ടുവെങ്കിലും തളരാതെ മുന്നോട്ട് പോയി. മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്ന ഷിരൂർ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം പിന്നിടുകയാണ്. 72-ാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുൻ്റെ മൃതദേഹം കണ്ടെത്തിയത്.
ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന കുഞ്ഞിൻ്റെ കളിപ്പാട്ടം ഇന്നുമൊരു തീരാവേദനയായി നമ്മുടെയെല്ലാം ഉള്ളിൽ നിലനിൽക്കുന്നു..