
എറണാകുളം: കേരളതീരത്ത് അപകടത്തിൽപെട്ട എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ആശങ്ക വേണ്ടന്ന് കുഫോസ്(Ship accident). മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും യാതൊരുവിധ ആഘാതവും സംഭവിച്ചിട്ടില്ലെന്നും കടൽ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമാണെന്നും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
കുഫോസ് ഈ പഠന റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും. കടൽ വെള്ളം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പ്രശ്നബാധിത മേഖലകളിൽ കുറഞ്ഞത് 6 മാസമെങ്കിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.