കപ്പൽ അപകടം; തീയണയ്ക്കാൻ വൈകിയാൽ കപ്പൽ മുങ്ങിയേക്കും; കടലിൽ പതിച്ച കണ്ടെയ്‌നറുകളിൽ ആശങ്ക, തീരത്തടിയുന്ന വസ്തുക്കളിൽ തൊടരുത് | cargo ship

കോഴിക്കോട് : കേരളതീരത്തിനടുത്ത് തീ പിടിച്ച 'വൻഹായ്‌ 503' ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
cargo ship
-
Published on

കോഴിക്കോട് : കേരളതീരത്തിനടുത്ത് തീ പിടിച്ച 'വൻഹായ്‌ 503' ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമായി തുടങ്ങി(cargo ship). കോസ്റ്റ്​ഗാർഡിന്റെ ആറ് വെസ്സൽസ് ഉപയോഗിച്ചുള്ള തീ അണയ്ക്കൽ പുരോഗമിക്കുകയാണ്. സമുദ്ര പ്രഹർ, സചേത്, സമർഥ് എന്നീ കപ്പലുകളും രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ തന്നെയുണ്ട്. കണ്ടെയ്‌നറുകളിലെ പകുതി രാസവസ്തുക്കളും കത്തി നശിച്ചതയാണ് വിവരം. എന്നാൽ കപ്പലിനുള്ളിൽ ഉഗ്ര സ്ഫോടനം നടന്നതിനെ തുടർന്ന് കടലിലേക്ക് പതിച്ച കണ്ടെയ്നറുകൾ ആശങ്ക നിലനിർത്തുന്നുണ്ട്. ഏതെങ്കിലും വസ്തുക്കൾ കടൽ തീരത്ത് അടിയുകയാണെങ്കിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല; കപ്പലിനുള്ളിൽ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം തീ പൂർണമായും വേഗത്തിൽ അണയ്ക്കാൻ സാധിച്ചില്ലെങ്കിൽ കപ്പൽ മുങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കപ്പലിൽ നിന്നും കാണാതായ 4 ജീവനക്കാരെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മുങ്ങൽ വിദഗ്ധർ കപ്പൽ സ്ഥിതി ചെയ്യുന്ന കടൽ ഭാഗത്ത് പരിശോധന തുടരുകയാണ്. അതേസമയം കപ്പൽ തെക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. സംഭവ സ്ഥലത്തുനിന്നും ഏകദേശം 2 കിലോമീറ്ററോളം തെക്കോട്ട് കപ്പൽ ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com