തൃശൂർ: ലഹരി ഉപയോഗ പരാതിയുടെ പുറത്ത് ഡാൻസാഫ് നടത്തിയ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയ നടന് ഷൈന്‍ ടോം ചാക്കോയോട് ഹാജരാവാൻ ആവശ്യപെട്ട് പോലീസ് നോട്ടീസ് നൽകി. ഷൈനിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ഷൈനിന്റെ പിതാവ് ചാക്കോ ആണ് നോട്ടീസ് കൈപ്പറ്റിയത്. ഹാജരാകാന്‍ കൂടുതല്‍ സമയം നല്കിയാൽ അത് വിമർശിക്കപ്പെടാൻ ഇടയുള്ള സാഹചര്യത്തിലാണ് നാളെ തന്നെ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയത്.
ശനിയാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് "മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്ന്" ഷൈനിന്റെ പിതാവ് പ്രതികരിച്ചു. മാത്രമല്ല; "അവൻ അവിടെ വന്നു. അവിടെ നിന്ന് പോയി. അതല്ലേ ഉള്ളൂ... ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ?.. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം... കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക.. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല" - എന്നും ഷൈന്റെ പിതാവ് പ്രതികരിച്ചു.
.