കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടി വിൻസിയോട് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന പരാതി വൻ വിവാദം ആയിരുന്നു. സംഭവത്തിൽ വിൻസിയോട് നടൻ മാപ്പ് പറഞ്ഞു, അതും പരസ്യമായി ! (Shine Tom Chacko seeks forgiveness from Vincy)
സൂത്രവാക്യം സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് സംഭവം. വിവാദത്തിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.
താൻ ഒന്നും മനപൂർവ്വം ചെയ്തത് അല്ലെന്നും, ചിലതൊക്കെ തമാശ ആയിരുന്നുവെന്നും പറഞ്ഞ ഷൈൻ, പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിപ്പെട്ടതെന്നും, ഷൈനിൻ്റെ കുടുംബത്തെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ടെന്നും വിൻസിയും പറഞ്ഞു.