'ആർജ്ജവം കാണിക്കണം': ഉമ്മൻ ചാണ്ടിക്കെതിരായ പ്രസ്താവനയിൽ KB ഗണേഷ് കുമാറിനെ വെല്ലുവിളിച്ച് ഷിബു ബേബി ജോൺ | Oommen Chandy

രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്
Shibu Baby John challenges KB Ganesh Kumar over statement against Oommen Chandy
Updated on

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഷിബു ബേബി ജോൺ. ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തു എന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നും മറവി ഒരു സൗകര്യമാണെങ്കിലും കാര്യങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Shibu Baby John challenges KB Ganesh Kumar over statement against Oommen Chandy)

ചില സത്യങ്ങൾ ചാണ്ടി ഉമ്മൻ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. ഗണേഷ് കുമാറിനെതിരെ ഉയർന്ന എല്ലാ അവഹേളനങ്ങളും സഹിച്ചാണ് ഉമ്മൻ ചാണ്ടി അദ്ദേഹത്തിന് വേണ്ടി ഇടപെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com