
താമരശ്ശേരി പുതുപ്പാടി സ്വദേശിനി ഷിബിലയുടെ കൊലപാതകത്തിൽ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ ഗ്രേഡ് എസ്ഐ നൗഷാദിന് സസ്പെൻഡ് ചെയ്തു. കൊല്ലപ്പെട്ട ഷിബില നൽകിയ പരാതിയിൽ നൗഷാദ് കൃത്യമായി അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെയാണിപ്പോൾ പൊലീസിന്റെ നടപടി വന്നിരിക്കുന്നത്. ഇന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയ റൂറൽ എസ് പി കെ ഇ ബൈജു സസ്പെൻഷൻ ഓർഡർ നേരിട്ട് കൈമാറി എന്നാണ് ലഭ്യമാകുന്ന വിവരം.
ഷിബില പരാതിയുമായി വരുമ്പോൾ സ്റ്റേഷൻ PRO ആയിരുന്നത് നൗഷാദ് ആയിരുന്നു. വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥൻ ഈ കേസിൽ പുലർത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. മാത്രവുമല്ല കേസിൽ പൊലീസ് നടപടിയെടുത്തിരുന്നുവെങ്കിൽ തങ്ങളുടെ മകൾക്ക് ഇങ്ങനെ വരില്ലായിരുന്നു എന്ന് ഷിബിലയുടെ പിതാവ് അബ്ദുൽ റഹീം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.