കോഴിക്കോട്: പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖും, ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ഒരേ തട്ടുകടയിലാണ് ജോലി ചെയ്തിരുന്നതെന്ന് വിവരം. ഇവിടം ലഹരി വ്യാപനത്തിൻ്റെ കേന്ദ്രമാണെന്നാണ് സൂചന.(Shibila murder case updates )
ഈ കട പരാതിയെത്തുടർന്ന് പൂട്ടിയിരുന്നു. വീണ്ടും തുറന്ന കടയുടെ മറവിൽ ലഹരി വിൽപ്പന നടന്നുവെന്നാണ് ആരോപണം.
ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി യാസിറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്തത് താമരശേരി കോടതിയാണ്. അന്വേഷണ സംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. പിന്നാലെ ഇയാളെയും കൊണ്ട് തെളിവെടുപ്പ് നടത്തും.