തിരുവനന്തപുരം : ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹെബ് തൽസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ്. സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് അദ്ദേഹം നന്ദിയറിയിച്ചു. (Sheikh Darvesh Sahib about Kerala Police)
കേരള പോലീസ് മികച്ച സേന ആണെന്നും, തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിൽ പൊലീസ് മുതൽ എല്ലാവരും വിദ്യാസമ്പരാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം തിരുവനന്തപുരത്ത് യാത്രയയ്‌ക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യൂണിഫോം താൽക്കാലികമെന്നും യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും അദ്ദേഹം പ്രതികരിച്ചു.