എ​റ​ണാ​കു​ള​ത്ത് നാ​യ​യു​ടെ ക​ടി​യേ​റ്റ ആ​ടു​ക​ൾ​ക്ക് പേ ​വി​ഷ​ബാ​ധ |Rabbies

ആ​ടു​ക​ളെ പ​രി​ച​രി​ച്ച മ​നു​ഷ്യ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടുക്കണം.
rabbies
Published on

കൊ​ച്ചി : എ​റ​ണാ​കു​ളം തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ മൂ​ന്ന് ആ​ടു​ക​ൾ​ക്ക് പേ ​വി​ഷ​ബാ​ധയേറ്റു.ഇതേ തുടർന്ന് ആ​ടു​ക​ളെ വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​ർ കൊ​ന്നു. തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റാ​ണ് മൂ​ന്ന് ആ​ടു​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്.

വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ മൃ​ഗാ​ശു​പ​ത്രി​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​ടു​ക​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന 14 ആ​ടു​ക​ളെ​യും നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ടു​ക​ളെ പ​രി​ച​രി​ച്ച മ​നു​ഷ്യ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related Stories

No stories found.
Times Kerala
timeskerala.com