
ആലത്തൂർ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയെടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ആലത്തൂർ ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് ചെന്താമരയുടെ ഭാര്യ മൊഴി നൽകിയത്. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നും ഭാര്യ പറയുന്നു.
സഹികെട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്നും താനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്നു പോലും ചെന്താമരക്ക് അറിയില്ലെന്നും അവർ പറഞ്ഞു.