‘ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല’ പി ശശിക്ക് സംസ്ഥാന സെക്രട്ടറിയുടെയും ക്ലീന്‍ ചിറ്റ്

‘ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല’ പി ശശിക്ക് സംസ്ഥാന സെക്രട്ടറിയുടെയും ക്ലീന്‍ ചിറ്റ്
Updated on

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ എല്ലാവരും ഒന്നിച്ച് നിന്നപ്പോഴും ഒരു മാധ്യമത്തിന്റെ ശ്രദ്ധ ജനങ്ങൾക്ക് കിട്ടേണ്ട ആശ്വാസം ഇല്ലാതാക്കുന്നതിലായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സാധാരണ മാധ്യമങ്ങൾക്ക് സംഭവിച്ച കൈയ്യബദ്ധമല്ലെന്നും ബോധപൂർവം സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. പരാതി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍, എന്നാല്‍ ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി. തങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളാണെന്നും ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പി വി അന്‍വര്‍ തിരുത്തുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ അന്വേഷിക്കും. ഗൗരവത്തോടെ ഉന്നയിച്ചാല്‍ ആ കാര്യങ്ങള്‍ ഗൗരവമുള്ളതാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com