തിരുവനന്തപുരം : സംസ്ഥാനത്തെ നിക്ഷേപക സൗഹൃദമാക്കണമെന്ന് കോൺഗ്രസ് എം പി ശശി തരൂർ. അതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Shashi Tharoor about Kerala)
ഹർത്താൽ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തരൂർ.
താൻ അങ്ങോട്ട് ചോദിച്ച് കിട്ടിയതല്ല പദവികൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.