
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള എം പിയുമായ ശശി തരൂർ ഇന്ത്യ - ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് രംഗത്തെത്തി. കേന്ദ്ര സർക്കാർ നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമായ നടപടിയാണ് സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. (Shashi Tharoor about India - China ties)
ചൈനയുമായുള്ള ഭിന്നത പരിഹരിക്കുന്നത് അമേരിക്കയുമായുള്ള ഭിന്നതയെ മറികടക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുമായുള്ള ബന്ധത്തെയും അദ്ദേഹം പ്രശംസിച്ചു.
ഒരേസമയം അമേരിക്കയെയും ചൈനയെയും പിണക്കി നിർത്തുന്നത് ഇന്ത്യയ്ക്ക് നല്ലതല്ല എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.