ശങ്കരാചാര്യർ ലോകം ദർശിച്ച കവിമനീഷിഃ പ്രൊഫ. എസ്. രംഗനാഥ്

Shankaracharya
Published on

ലോകം ഇതുവരെ ദർശിച്ച കവിമനീഷിയാണ് ശ്രീശങ്കരാചാര്യ‍ർ. ശങ്കരാചാര്യർ ലോകത്തിന് നൽകിയ കൃതികളും ആശയങ്ങളും ആധുനിക ലോകത്തിലെ ആശ്ചര്യങ്ങളാണെന്ന് ബാംഗ്ലൂർ സർവ്വകലാശാലയിലെ സംസ്കൃതം പ്രൊഫസർ ഡോ. എസ്. രംഗനാഥ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച ദ്വിദിന ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവാനന്ദലഹരി, സൗന്ദര്യലഹരി എന്നീ ഭക്തിഗ്രന്ഥങ്ങളിലും വേദാന്തപ്രകരണ ഗ്രന്ഥങ്ങളിലും കാണുന്ന കാവ്യമാധുരി മറ്റൊരു കൃതികളിലും കാണാൻ കഴിയില്ല, പ്രൊഫ. എസ്. രംഗനാഥ് പറഞ്ഞു.

ശ്രീശങ്കരാചാര്യരുടെ കൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം സംഗീതസപര്യ അവതരിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. പശ്ചിമ ബംഗാൾ സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. ലക്ഷ്മികാന്ത പതി പ്രത്യേക പ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഡോ. കെ. വി. അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാല ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകൾ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

ഉച്ചകഴി‍ഞ്ഞ് നടന്ന അക്കാദമിക് സെമിനാറിൽ ഡോ. ലക്ഷ്മികാന്ത പതി അധ്യക്ഷനായിരുന്നു. ഡോ. വി. വാസുദേവൻ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. ശ്രീകല എം. നായർ, ഡോ. വസന്തകുമാരി, ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ജി. നാരായണൻ, ഡോ. ആർ. ഡി. സുനിൽകുമാ‍ർ എന്നിവർ പ്രസംഗിച്ചു. ഫൈൻ ആർട്സ് വിഭാഗം നടത്തുന്ന പെയ്ന്റിംഗ് പ്രദർശനത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി നിർവ്വഹിച്ചു. പെയിന്റിംഗ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ പങ്കെടുത്തു. സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.

ഇന്ന് (ഓഗസ്റ്റ് ആറിന്)രാവിലെ പത്തിന് ഡാൻസ് വിഭാഗം വിദ്യാർത്ഥിനികൾ ഡാൻസ് കൺസേർട്ട് അവതരിപ്പിക്കും. തുടർന്ന് രാവിലെ 11ന് നടക്കുന്ന വാക്യാർത്ഥ സദസിൽ പ്രൊഫ. കെ. കെ. കൃഷ്ണകുമാർ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. വി. വാസുദേവൻ, പ്രൊഫ. ഇ. ആർ. നാരായണൻ, ഡോ. ഇ. എൻ. നാരായണൻ, പ്രൊഫ. വി. പി. ഉദയകുമാർ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാർത്തിക് ശർമ്മ, ഡോ. വി. രൂപ, വി. വി. മൃദുല എന്നിവർ പങ്കെടുക്കും. ഡോ. കെ. എം. സംഗമേശൻ, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു സമാപന സന്ദേശം നൽകി സമ്മാനങ്ങൾ വിതരണം ചെയ്യും. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ അധ്യക്ഷനായിരിക്കും. ഡോ. കെ. വി. അജിത്കുമാർ, ഡോ. കെ. ആർ. അംബിക എന്നിവർ പ്രസംഗിക്കും.

Related Stories

No stories found.
Times Kerala
timeskerala.com