ആലപ്പുഴ: താൻ കോൺഗ്രസ് പാർട്ടി വിടുകയാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ചില വ്യക്തിഗത പ്രൊഫൈലുകളിലൂടെയും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അവർ രംഗത്തെത്തി.
ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പങ്കുവെക്കപ്പെടുന്നത്. ചിലർ ഈ പോസ്റ്റ് ഷെയർ ചെയ്‌തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ കേസ് മുൻനിർത്തിയാണ് പാർട്ടി വിടുന്നതെന്നാണ് ഇതിൽ പറയുന്നത്. നിയമനടപടികളിലേക്ക് കടക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ട് പോകുമെന്നാണ് അവർ പറഞ്ഞത്.